സ്വാഗതസംഘം രൂപീകരണ യോഗം
1594644
Thursday, September 25, 2025 6:20 AM IST
നെടുമങ്ങാട്: സാഹിത്യകാരൻ ആര്യനാട് സത്യന്റെ 50 ആണ്ടിലെ സാഹിത്യസപര്യയെ ആദരിക്കുന്നു. ആര്യനാട് സ്നേഹകുട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടാക്കട ക്രിസ്റ്റ്യൻ കോളജ് "അക്ക " സൗഹൃദ കുട്ടായ്മയുടെയും, കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.
എ.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ഡി. സത്യജോസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനായി കണ്ടമത്ത് ഭാസ്കരൻ നായരേയും, ജനറൽ കൺവീനറായി എ.കെ. വിജയനേയും ഫിനാൻസ് കമ്മിറ്റി കൺവീനർമാരായി അഡ്വ: രാധാകൃഷ്ണനെയും, സാലു ജസ്റ്റസിനേയും പ്രോഗ്രാം കമ്മിറ്റി കൺവീനറായി പെന്നെടുത്തകുഴി സത്യദാസിനെയും, കുറ്റിച്ചൽ രാജേഷിനേയും,
മീഡിയ കമ്മിറ്റി കൺവീനർമാരായി ഡി. സജ്ജുവിനേയും, കെ. സുരേഷ് ബാബുവിനേയും അഡ്വ. മുരളിയേയും തെരഞ്ഞെടുത്തു. ഒക്ടോബർ 11നു വൈകുന്നേരം മൂന്നിന് ആര്യനാട് വി.കെ. ഓഡിറ്റോറിയത്തിൽ നടക്കുന്ന ആദരിക്കൽ ചടങ്ങിൽ കലാസാഹിത്യ സാംസ്കാരി രംഗത്തെ പ്രമുഖരും പങ്കെടുക്കും.