റോഡിലെ കുഴിയില്‍ ബിജെപി വാഴനട്ട് പ്രതിഷേധിച്ചു
1594640
Thursday, September 25, 2025 6:20 AM IST
വെള്ളറട: മണത്തോട്ടം വാര്‍ഡില്‍പ്പെട്ട ചൂണ്ടിക്കല്‍ - കോട്ടയാംവിള റോഡ് തകര്‍ന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി മണത്തോട്ടം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡിലെ കുഴിയില്‍ വാഴനട്ടു പ്രതിഷേധിച്ചു.
വാര്‍ഡിലെ മറ്റു റോഡുകള്‍ ടാറിംഗ് നടത്തിയിട്ടും നിലവിലെ വാര്‍ഡ് മെമ്പര്‍ക്ക് വോട്ട് ലഭിക്കാത്ത പ്രദേശമെന്നു ചാപ്പകുത്തി വികസന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞിരിക്കുന്നതായി ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. റോഡുപണി അടിയന്തരമായി ആരംഭിച്ചില്ലെങ്കില്‍ മറ്റു പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബിജെപി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കി.
പ്രതിഷേധ പരിപാടിയില്‍ ബിജെപി വെള്ളറട മണ്ഡലം വൈസ് പ്രസിഡന്റ് പി. പത്മകുമാര്‍, മണ്ഡലം സെക്രട്ടറി സുമോദ്, വെള്ളറട ഏരിയ പ്രസിഡന്റ് സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറി രതീഷ്, കിളിയൂര്‍ ഏരിയ ജനറല്‍ സെക്രട്ടറി ബിനുകുമാര്‍, 212 ബൂത്ത് പ്രസിഡന്റ് വിഷ്ണു മോഹന്‍, മണത്തോട്ടം വാര്‍ഡ് കമ്മിറ്റി അംഗങ്ങളായ വിഷ്ണു, മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.