ആയുർവേദ ദിനാചരണം: വാക്കത്തണ്‍ സംഘടിപ്പിച്ചു
1594304
Wednesday, September 24, 2025 7:07 AM IST
പേരൂര്‍ക്കട: ആയുര്‍വേദ ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം ആയുര്‍വേദ കോളജിന്റെ നേതൃത്വത്തില്‍ ആയുര്‍ വാക്കത്തണ്‍ സംഘടിപ്പിച്ചു.
കനകക്കുന്ന് കൊട്ടാര പരിസരം മുതല്‍ ആയുര്‍വേദ കോളജുവരെ നടത്തിയ വാക്കത്തണ്‍ സംസ്ഥാന ആയുഷ് മിഷന് ഡയറക്ടര്‍ ഡോ. ഡി. സജിത്ത് ബാബു ഫ്ളാഗ് ഓഫ് ചെയ്തു.
ആയുര്‍വേദ ഫോര്‍ പീപ്പിള്‍ ആൻഡ് പ്ലാനറ്റ് എന്നതാണ് ഈവര്‍ഷത്തെ ആയുര്‍വേദ ദിനത്തിന്റെ മുദ്രാവാക്യം. ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ വാക്കത്തണില്‍ പങ്കെടുത്തു.