പ്രശാന്ത് ബാലകൃഷ്ണൻ മോഡൽ സ്കൂളിൽ
1594285
Wednesday, September 24, 2025 6:54 AM IST
തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സന്ദർശനം നടത്തുന്നു. ഇന്നു രാവിലെ 11:45 നാണ് അദ്ദേഹം സ്കൂളിലെത്തുന്നത്.
"ഇൻസ്പയറിംഗ് ദ നെക്സ്റ്റ് ജനറേഷൻ ഓഫ് സ്പേസ് എക്സ്പ്ലോറേഴ്സ്’ എന്ന പേരിൽ വിദ്യാർഥികളുമായി സംവദിക്കുന്ന പരിപാടിയിലാണ് പ്രശാന്ത് നായർ പങ്കെടുക്കുക. ഗഗൻയാൻ ദൗത്യത്തെക്കുറിച്ചും, ബഹിരാകാശ ഗവേഷണ രംഗത്തെ പുതിയ സാധ്യതകളെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംസാരിക്കും.
മോഡൽ സ് കൂളിലെ സ്പേസ് ക്ലബാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഗഗൻയാൻ പദ്ധതിയുടെ ഒന്നാമത്തെ ഡയറക്ടറും മോഡൽ സ്കൂൾ പൂർവവിദ്യാർഥിയുമായ ഡോ. ഉമാമഹേശ്വരനും പങ്കെടുക്കും.