നിയന്ത്രണംവിട്ട സ്കൂൾ ബസ് മതിലും ഇലക്ട്രിക് പോസ്റ്റും ഇടിച്ചു തകർത്തു
1594633
Thursday, September 25, 2025 6:10 AM IST
വിഴിഞ്ഞം: നിറയെ കുട്ടികളുമായി വന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റും മതിലും ഇടിച്ച് തകർത്തു. മുൻവശം തകർന്ന ബസിനുള്ളിലേക്ക് മതിലിന്റെയും പോസ്റ്റിന്റെയും പാളികൾ തെറിച്ചു വീണു. ഒഴിവായത് വൻ ദുരന്തം. നിരവധി കുട്ടികൾക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ 17 കുട്ടികളെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രി യിലും വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികളുമായി വരുകയായിരുന്ന വെങ്ങാനൂരിലെ ഒരു സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം -പള്ളിച്ചൽ റോഡിൽകല്ലുവെട്ടാൻകുഴി പഴയ കെഎസ്ഇബി ഓഫീസിനു സമീപം ഇന്നലെ രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം.
മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടയിൽ ആക്സിൽ ജാമായ ബസ് ഇടതു വശത്തേക്കു തിരിഞ്ഞ് ഇലക്ട്രിക് പോസ്റ്റും മതിലും ഇടിച്ചു തകർത്തശേഷം നിൽക്കുകയായിരുന്നുവെന്നു.
സംഭവം നടന്നയുടൻ നാട്ടുകാരും സ്കൂൾ അധികൃതരും പോലീസുമെത്തി കുട്ടികളെ മറ്റ് വാഹനങ്ങളിൽ വിഴിഞ്ഞം ഗവണ്മന്റ് ആശുപത്രിയിൽ എത്തിച്ചു. 86 വിദ്യാർഥികളെ പരിശോധനയ്ക്കു വിധേയമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. നിസാര പരിക്കുള്ളവരെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു. 11 പേരെ ജനറൽ ആശു പത്രിയിലും ഒരു വിദ്യാർഥി യെ മെഡിക്കൽ കോളജ് ആ ശു പത്രിയിലും വിദഗ്ദ ചികിത്സക്കായി അയച്ചു.
സ്ഥലം എംഎൽഎ എം.വിൻസന്റ്, സിപിഎം തിരുവന ന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.എസ്. ഹരികുമാർ, സിപിഐ മണ്ഡല സെക്രട്ടറി സി.കെ. സിന്ധു രാജൻ, കോവളം എൽസി സെക്രട്ടറി മുട്ടയ്ക്കാട് വേണുഗോപാൽ എന്നിവർ വിഴിഞ്ഞം ഗവൺമെന്റ് ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു.