ബുദ്ധ പ്രതിമയും വീടും തകർത്ത യുവാവ് പിടിയിൽ
1594301
Wednesday, September 24, 2025 7:07 AM IST
വിളപ്പിൽശാല: ബുദ്ധ പ്രതിമയും വീടും അടിച്ചു തകർക്കുകയും സുരക്ഷ കാമറകൾ മോഷ്ട്ടിക്കുകയും ചെയ്ത പ്രതി പിടിയിൽ. വിളപ്പിൽശാല മൂങ്ങോട് മൂക്കംപാലമൂട്ടിൽ വീടിനു നേരെ ആക്രമണം കരിവിലാഞ്ചി ബിപിൻ ഭവനിൽ വിഷ്ണു എന്ന ബിപിൻ(25) ആണ് അറസ്റ്റിലായത്.
ഇതേ വീട്ടിൽ മുൻപും മോഷണശ്രമം നടന്നതിന് ബിപിന്റെ പേരിൽ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധ ത്തി ലാണു വീണ്ടും ആക്രമണം നടത്തിയത്. ഈ സംഭവത്തിൽ ബിപിനോടൊപ്പമുണ്ടായിരുന്ന വിളപ്പിൽശാല ചൊവ്വള്ളൂർ സ്വദേശിയായ ആൽബിൻ നേരത്തെ പിടിയിലായിരുന്നു.