ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1594439
Wednesday, September 24, 2025 10:13 PM IST
പോത്തൻകോട്: കൊഞ്ചിറ ചാത്തമ്പാട്ട് ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചിറ്റാറ്റുമുക്ക് പള്ളി നടയിൽ ആർഎൽ ഹൗസിൽ താമസിക്കുന്ന അബ്ദുൾ റഹീം (45) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ചിരുന്ന ഭാര്യ നസീഹയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് പോത്തൻകോട് വെമ്പായം റോഡിലെ കൊഞ്ചിറ ചാത്തൻപാട് വച്ചായിരുന്നു അപകടം. ടിപ്പർ ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിന് ആണ് അപകടം സംഭവിച്ചത്. പോത്തൻകോട് പോലീസ് കേസ് എടുത്തു.