കോട്ടുകാല്‍ ഗവ. എല്‍പി സ്കൂളില്‍ പ്രവൃത്തി പരിചയമേള
1594310
Wednesday, September 24, 2025 7:07 AM IST
നെയ്യാറ്റിന്‍കര: കോട്ടുകാല്‍ ഗവ. എല്‍പി സ്കൂളില്‍ നടന്ന പ്രവൃത്തിപരിചയമേള ശ്രദ്ധേയമായി. പേപ്പർ ക്രാഫ്റ്റില്‍ എസ്.എസ്. വിസ്മയയും ഇലക്ട്രിക് വയറിംഗില്‍ സാരംഗ് പി. വിവേകും ഒന്നാം സ്ഥാനത്തെത്തി.
ഫാബ്രിക് പെയിന്റിംഗില്‍ എം.എ. നന്ദിത, മുത്തു കൊണ്ടുള്ള ഉത്പന്ന നിര്‍മാണത്തില്‍ ജെ.ആര്. ആദിദേവ്, വെജിറ്റബിൾ പ്രിന്റിംഗില്‍ എ.പി. അബിഷിക, നമ്പർ ചാർട്ടില്‍ ആര്. ഇവാനിയ ബാനർജി, സ്റ്റിൽ മോഡലില്‍ എ.എസ്. കാശിനാഥ് എന്നിവര്‍ ഒന്നാം നേടി.
ജോമെട്രിക്കൽ ചാർട്ടില്‍ ജെ.എസ്. അഭിന, സിമ്പിൾ എക്സ് പെരിമെന്റില് ആര്. ശിവാനി, കളക്ഷൻസില്‍ ആര്. ദേവാമൃത, സയൻസ് കളക്ഷനില്‍ എസ്.എം. ഋതുനന്ദ എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം.