അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
1594438
Wednesday, September 24, 2025 10:13 PM IST
ശ്രീകാര്യം: ആംബുലൻസ് സ്കൂട്ടറുമായി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.
നാലാഞ്ചിറ സ്റ്റപ്പ് ജംഗ്ഷനിൽ നിളാ ഹൗസിൽ ആശാ ഫിലോമിന (44) ആണ് മരിച്ചത്.
സംസ്കാരം മുട്ടട പരുത്തിപ്പാറ സെമിത്തേരിയിൽ. ചെക്കാലമുക്ക് എംഎസ് സ്റ്റീൽ കമ്പനിക്കു സമീപം ശനിയാഴ്ചയായിരുന്നു അപകടം. ഭർത്താവ്: രാജു കുര്യൻ. മക്കൾ: റിയ,റയാൻ.