നാഗേന്ദ്ര പുരസ്കാരം ഡോ. ബിജു ബാലകൃഷ്ണന്
1594308
Wednesday, September 24, 2025 7:07 AM IST
നെയ്യാറ്റിൻകര: നടൂർക്കൊല്ല ശ്രീ സരസ്വതി ക്ഷേത്രം ട്രസ്റ്റിന്റെ ഈ വർഷത്തെ നാഗേന്ദ്ര പുരസ്കാരം കവിയും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ അധ്യാപകനുമായ ഡോ. ബിജു ബാലകൃഷ്ണനു സമ്മാനിക്കും.
വിദ്യാരംഭ ദിനത്തില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ പുരസ്കാരം സമര്‍പ്പിക്കും.
ട്രസ്റ്റിന്റെ 46-ാമത് വാർഷികാഘോഷവും നവരാത്രി മഹോത്സവവും ഇന്നു മുതൽ ഒക്ടോബർ രണ്ടു വരെ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. രണ്ടിനു രാവിലെ 7.30ന് വിദ്യാരംഭം. 8.30ന് പാല് പൊങ്കാല എന്നിവയും നടക്കും.