പോലീസുകാരനെ ആക്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു
1594635
Thursday, September 25, 2025 6:10 AM IST
വിഴിഞ്ഞം: ഭർത്താവ് മർദിക്കുന്നതായി ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസിൽ യു വാവ് അറസ്റ്റിൽ. പുല്ലുവിള ലിയോ തേർട്ടീന്ത് സ്കൂളിനു സമീപം ബ്ലെസി ഹൗസിൽ പ്രവീൺ (38) ആണ് അറസ്റ്റിലായത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ സിപിഒ ശരത്തിനെയാണ് പ്രതി ആക്രമിച്ചത്. പരിക്കേറ്റ ശരത് ആശുപത്രിയിൽ ചികിത്സ തേടി.
സ്ഥിരം മദ്യപാനിയായ പ്രവീൺ ഭാര്യയെ മർദിക്കുന്നതായ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസിനെ കണ്ടയുടനെ പ്രകോപിതനായ പ്രതി ഇവിടെ എന്തിനു പോലീസ് വന്നുവെന്ന് ചോദിച്ചതായിരുന്നു ആക്രമണം നടത്തിയത്.
ശരത്തിന്റെ വയറ്റിൽ ചവിട്ടുകയും മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന പോലീസുകാർ പ്രവീണിനെ ബലം പ്രയോഗിച്ച് കീഴ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.