റോഡ് നവീകരണം: 2.64 കോടിയുടെ ഭരണാനുമതി
1594638
Thursday, September 25, 2025 6:20 AM IST
നെടുമങ്ങാട്: ഏണിക്കര പാലം മുതല്‍ തറട്ട ജംഗ്ഷന് വഴി കാച്ചാണിയിലേയ്ക്ക് പോകുന്ന 1.61 കിലോ മീറ്റര്‍ റോഡ് ബി എം-ബിസി നിലവാരത്തില്‍ നവീകരിക്കുന്നതിനായി 2.64 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി. ആര്. അനില്‍ അറിയിച്ചു.
നാലു മീറ്ററിനുള്ളിൽ നിലവില്‍ വീതിയുള്ള ഈ റോഡിനെ 5.5 മീറ്റര്‍ വീതിയുള്ള റോഡാക്കി നവീകരിക്കും. ടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തികരിച്ച് പ്രവൃത്തി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു.