ഗാലാ ഫെസ്റ്റ് സംഘടിപ്പിച്ചു
1594642
Thursday, September 25, 2025 6:20 AM IST
തിരുവനന്തപുരം: ശ്രീകാര്യം ബെത്ലഹേം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗാലാ ഫെസ്റ്റ് 2K25 പിന്നണി ഗായിക പി.വി. പ്രീത ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ ഫിൽസി മാടമ്മാത്രറ എസ്എബിഎസ്, മദർ സിസി ജോസ് കുഴിപ്പള്ളി എസ്എബിഎസ്, സ്റ്റാഫ് സെക്രട്ടറി ആനി എൽ. രാജ്, ആർട്ട്സ് സെക്രട്ടറി സിന്ധു ശ്രീജി, ആർട്ട്സ് കോ-ഓർഡിനേറ്റർ ലക്ഷ്മി എന്നിവർ പങ്കെടുത്തു.