വിജിലൻസ് അവബോധവാരം: വാക്കത്തൺ സംഘടിപ്പിച്ചു
1594634
Thursday, September 25, 2025 6:10 AM IST
തിരുവനന്തപുരം: വിജിലൻസ് അവബോധ വാരത്തോടനുബന്ധിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം റീജണൽ ഓഫീസ് വാക്കത്തൺ സംഘടിപ്പിച്ചു. മുംബൈയിലെ സെൻട്രൽ ഓഫീസിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ അഡീഷണൽ ചീഫ് വിജിലൻസ് ഓഫീസർ വിവേക് കുമാർ ഗുപ്ത വാക്കത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
റീജണൽ ഹെഡ് വൈ. നരേഷ് കുമാർ, ഡെപ്യൂട്ടി റീജണൽ ഹെഡ്സ് ദീപക് ചാർലി, സോണി ജേക്കബ്, റീജണൽ വിജിലൻസ് ഇൻചാർജ് ആർ.എസ്. സെന്തിൽ കുമാർ എന്നിവരും 100 ലധികം സ്റ്റാഫ് അംഗങ്ങളും വാക്കത്തണിൽ പങ്കെടുത്തു.