ക്രിസ്തുജയന്തി ചാരിറ്റബിൾ സൊസൈറ്റി വീടു നിർമിച്ചു നൽകി
1594297
Wednesday, September 24, 2025 6:54 AM IST
തിരുവനന്തപുരം: ക്രിസ്തുജയന്തി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വഴയിലയ്ക്കു സമീപം വേറ്റിനാട് നിർമിച്ചു നൽകിയ ഭവനത്തിന്റെ വെഞ്ചെരിപ്പുകർമം സൊസൈറ്റി പ്രസിഡന്റും ചങ്ങനാശേരി അതിരൂപത വികാരി ജനറാളും ലൂർദ് ഫൊറോന വികാരിയുമായ റവ. ഡോ. ജോണ് തെക്കേക്കര നിർവഹിച്ചു.
വട്ടിയൂർക്കാവ് എംഎസ്എഫ്എസ് പള്ളി വികാരി ഫാ. ബേബി ഇലഞ്ഞിമറ്റം, സൊസൈറ്റി വൈസ് പ്രസിഡന്റ് സിറിയക് ജോസഫ്, ടി.സി. പോൾ, സൊസൈറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സൊസൈറ്റി സുവർണ ജൂബിലിയുടെ ഭാഗമായി ഭവനരഹിതർക്ക് അഞ്ചു വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഇത്.