പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
1594643
Thursday, September 25, 2025 6:20 AM IST
പേരൂര്‍ക്കട: പൂജപ്പുര ഉണ്ണി നഗര്‍ റസി. അസോസിയേഷന്റെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഭാഗമായാണ് ഇതിനു തുടക്കമായത്. പ്ലാസ്റ്റിക് വിരുദ്ധ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ക്ലീന്‍ കേരള കമ്പനി മുന്‍ എംഡി പി. കേശവന് നായര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് പി.എസ്. ലേഖ അധ്യക്ഷത വഹിച്ചു.
തുണിസഞ്ചി വിതരണ ഉദ്ഘാടനം പി. കേശവന് നായര്‍ നിർവഹിച്ചു. അസോസിയേഷന് രക്ഷാധികാരി പി.എസ്. മോഹനചന്ദ്രന്, സുജ, മായ തുടങ്ങിയവര്‍ പങ്കെടുത്തു.