നഗരസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
1594890
Friday, September 26, 2025 6:14 AM IST
തിരുവനന്തപുരം: യുകെയില്‍ സ്വകാര്യ കമ്പനിയുടെ അവാര്‍ഡ് ലഭിച്ച നഗരസഭാ മേയര്‍ വീരപ്പന് സ്മാരക അവാര്‍ഡിന് അര്‍ഹയാണെന്നു കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്. നഗരസഭയിലെ അഴിമതിക്കും വികസന തട്ടിപ്പിനുമെതിരേ നഗരസഭാ കവാടത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി കുട്ടികള്‍ക്ക് നല്കുമെന്നു പറഞ്ഞ മെനുപോലെയാണ് നഗരസഭയില്‍ വര്‍ക്കുകള്‍ നല്‍കുന്നത്. നാലുലോഡ് മണല്‍ വേണ്ടിടത്ത് രണ്ടു ലോഡ് അനുവദിക്കും. ബാക്കി മണലിനുവേണ്ടി കൗണ്‍സിലര്‍ പരസ്യമായി കൈക്കൂലി വാങ്ങുകയും പിരിവെടുക്കുകയും ചെയ്യും.
മുട്ടത്തറ വാര്‍ഡിലെ സിപിഎം കൗണ്‍സിലര്‍ കൈക്കൂലി വാങ്ങുന്നത് കണ്ടുപിടിച്ചത് കൈരളി ചാനലിനെക്കാള്‍ സിപിഎമ്മിനുവിശ്വാസമുള്ള ചാനലാണ്. ഈനാംപേച്ചി ഭരിക്കുന്ന നഗരസഭയില്‍ പ്രതിപക്ഷമായ ബിജെപി മരപ്പട്ടിയായി മാറുന്നു. ബിജെപി കൗണ്‍സിലറുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് നമ്മുടെ ആളുകള്‍ ചതിച്ചു എന്നാണെന്നും ബിജെപി നേതാക്കള്‍ ശിപാര്‍ശ ചെയ്ത് എടുത്ത ലോണുകള്‍ താമര വിരിയിപ്പിക്കാന്‍ ഉപയോഗിച്ചതായും മുരളീധരന് കുറ്റപ്പെടുത്തി.
ഡിസിസി പ്രസിഡന്റ് എന്‍.ശക്തന് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ വി. എസ്. ശിവകുമാര്‍, ജി. സുബോധന്‍, ജി.എസ്. ബാബു, പി. പത്മകുമാര്‍, ജോണ്സണ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.