മോഷണ കേസ്: യുവാവ് അറസ്റ്റിൽ
1594902
Friday, September 26, 2025 6:27 AM IST
വെഞ്ഞാറമൂട്: ആരാധനാലയങ്ങളിൽ മോഷണം നടത്തിവന്ന പ്രതി പോലീസ് പിടിയിൽ. പുല്ലമ്പാറ മുക്കുടിൽ ആറ്റുകാട്ടയ്ക്കൽ പുത്തൻവീട്ടിൽ അനുമോനെ (38)യാണ് വെഞ്ഞാറമൂട് പോലീസ് ഇൻസ്പെക്ടർ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ മാസം 19നു വെഞ്ഞാറമൂട് മുസ്ലിം പള്ളിയുടെ മതിൽ ചാടിക്കടന്നു ഖബർസ്ഥാനിലെത്തി കമ്പിപ്പാര എടുത്തു വഞ്ചി കുത്തിപ്പൊളിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സംസ്ഥാന പാതയ്ക്ക് അഭിമുഖമായി ഇരിക്കുന്ന വലിയ വഞ്ചി ആയതുകൊണ്ടുതന്നെ 15,000 രൂപയിലധികം കളക്ഷൻ ഉണ്ടായിരുന്നുവെന്നു അധികൃതർ വ്യക്തമാക്കി. വെഞ്ഞാറമൂട് കാവറ ഭഗവതി ക്ഷേത്രം, മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നടത്തിയ മോഷണക്കേസുകൾ ഉൾപ്പെടെ അഞ്ചോളം കേസുകളിൽ ഇയാൾ പ്രതിയാണ്.
ഇൻസ്പെക്ടർ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ഷാൻ, സജിത്ത്, ഷാജി, സിപിഒ മാരായ സിയാസ്, ശ്രീകാന്ത്, പ്രസാദ്, നജിഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.