സ്വാഗതസംഘം ഓഫീസ് തുറന്നു
1594908
Friday, September 26, 2025 6:28 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയുടെ കേരളോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ. ഷിബു, ഡോ. എം.എ. സാദത്ത്, എന്‍.കെ. അനിതകുമാരി, ആര്. അജിത എന്നിവര്‍ സംബന്ധിച്ചു.
ഒക്ടോബര്‍ അഞ്ച്, 11, 12 തീയതികളിലാണ് കേരളോത്സവം. കലാമത്സരങ്ങള്‍ നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും രചനാ മത്സരങ്ങള്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും അരങ്ങേറും. ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലും വോളിബോള്‍ ശാസ്താന്തല സ്കൂള്‍ സ്റ്റേഡിയത്തിലും നടക്കും.