പച്ച ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടത്തിന് ഒരു കോടി രൂപ
1594907
Friday, September 26, 2025 6:27 AM IST
പാലോട്: നന്ദിയോട് പച്ച ഗവ. എൽപി സ്കൂളിനു പുതിയ കെട്ടിടം നിർമിക്കുന്നതിനായി ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായി. 300 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിലവിലുള്ള കെട്ടിടം അപര്യാപ്ത മാണെന്ന് കാണിച്ച് നിരവധി നിവേദനങ്ങൾ സ്കൂൾ അധികൃതർ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണു പുതിയ കെട്ടിടം അനുവദിച്ചിട്ടുള്ളത്.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. പുതിയ ഡിഎസ്ആർ അനസരിച്ചുള്ള എസ്റ്റിമേറ്റ് തയാറാക്കി എത്രയും വേഗം ടെണ്ടർ നടപടികളിലേക്ക് കടക്കുമെന്ന് ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.