എയര്‍പോര്‍ട്ടിലേക്ക് പോയിരുന്ന ജീപ്പും-ബസും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്കേറ്റു
1594896
Friday, September 26, 2025 6:14 AM IST
വെള്ളറട: വിദേശത്തേക്ക് പോകുന്നവരെ യാത്രയാക്കുന്നതിനായി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ജീപ്പും എതിര്ദേശയില്നിന്നു വന്ന ബസും കൂട്ടിയിടിച്ചു നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്നലെ പേരേക്കോണത്തായിരുന്നു അപകടം.
പേരേക്കോണത്തുനിന്നു വാഴ്ചാലിലേക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും പേരേകോണത്തുനിന്നു നെയ്യാര്‍ ഡാമിലേക്ക് പോവുകയായിരുന്ന ജീപ്പും തമ്മിലാണ് കൂട്ടിമുട്ടിയത്. ജീപ്പ് യാത്രികരായ ഷാജി (50), ജിഷ (23), സാം മനുവേല്‍ (18), പാസ്റ്റര്‍ ദേവനേശന്‍ (71) എന്നിവർക്കാണു പരിക്കേറ്റത്.
വിദേശത്തേക്കു യാത്ര പോകേണ്ട ജ്ഞാനദാസ് പാസ്റ്ററെ മറ്റൊരു വാഹനത്തില്‍ കയറ്റി എയര്‍പോര്‍ട്ടിലേക്ക് വിട്ടു. പരിക്കുപറ്റിയവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തിൽ ജീപ്പ് പൂര്‍ണമായും തകര്‍ന്നു.