69കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരൻ പിടിയിൽ
1594897
Friday, September 26, 2025 6:14 AM IST
നെടുമങ്ങാട്: 69കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 26 കാരനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പോലീസ് സ്റ്റേഷനിൽവച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് മലയടിയിൽ കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.
മലയടി സ്വദേശിനിയായ 69-കരിക്കു നേരയായിരുന്നു യുവാവിന്റെ ആക്രമണം. ആര്യനാട് പറണ്ടോട് സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ നജീം (26) ആണ് വയോധികയുടെ വീട്ടിൽ അതിക്രമിച്ചുകയറി ഇവരെ പീഡിപ്പിച്ചതായി പറയുന്നത്. യുവാവിനെ വയോധികയുടെ ഭർത്താവും നാട്ടുകാരും ചേർന്നു പിടികൂടി പോലീസിനു കൈമാറി. വയോധികയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മത്സ്യക്കച്ചവടത്തിനുശേഷം വയോധികയുടെ വീടിനടുത്താണ് ഇയാൾ സ്ഥിരമായി വാഹനം നിർത്തിയിടുന്നത്. പതിവുപോലെ കഴിഞ്ഞദിവസം ഇവിടെ എത്തിയപ്പോൾ വയോധികയെ ഒറ്റയ്ക്കു കാണുകയും വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയുമായിരുന്നുഎന്നാണ് പരാതി.
എന്നാൽ നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ച നജീം ഇവിടെവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് പൊട്ടിച്ചെടുത്തു കാലിലും കഴുത്തിലും കെട്ടി വലിച്ചുമുറുക്കിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പോലീസുകാർ ഇലാസ്റ്റിക് മുറിച്ച് ഇയാളെ രക്ഷപ്പെടുത്തി.