തിരുമല അനിലിന്റെ ആത്മഹത്യ: പ്രത്യേക സംഘം അന്വേഷിക്കും
1594892
Friday, September 26, 2025 6:14 AM IST
തിരുവനന്തപുരം: തിരുമല കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക.
പൂജപ്പുര സി ഐ, എസ് ഐ എന്നിവർ ടീമിൽ ഉണ്ട്. അന്വേഷണ സംഘത്തെ നിയമിച്ച് ഉത്തരവായി. അനിൽകുമാറിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് മന്ത്രി വി. ശിവൻ കുട്ടി ആവശ്യപെട്ടിരുന്നു.
അനിലിന്റെ മരണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ള ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ബാങ്ക് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു.