ശക്തമായ മഴയില്‍ മരം ഒടിഞ്ഞുവീണു
1594905
Friday, September 26, 2025 6:27 AM IST
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ കാരക്കോണത്ത് ഇന്നലെ 11 മണിയോട് ഭീമന് മരം ഒടിഞ്ഞുവീണു. ശക്തമായി പെയ്ത മഴയിലും കാറ്റിലുമാണ് റോഡ് വക്കില്‍നിന്ന മരം കടപുഴകി റോഡിലേക്ക് പതിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെള്ളറട എസ്ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
വാഹനങ്ങള്‍ മറ്റു ദിശയിലേക്ക് മാറ്റിവിട്ടു. തുടര്‍ന്നു പാറശാലയില്‍നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി മരം മുറിച്ചുമാറ്റിയശേഷം വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. ഗ്രാമീണ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പ്രദേശത്ത് വ്യാപകമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കാറ്റും മഴയും തുടരുകയാണ്.