ഗൃഹനാഥന്റെ കൈയും കാലും തല്ലിയൊടിച്ച ഇതരസംസ്ഥാന തൊഴിലാളികൾ റിമാൻഡിൽ
1594904
Friday, September 26, 2025 6:27 AM IST
വിഴിഞ്ഞം: ക്വട്ടേഷൻ നൽകി ഗൃഹനാഥന്റെ കൈയും കാലും അടിച്ചൊടിച്ച കേസിൽ പിടിയിലായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും റിമാൻഡിൽ. ഝാർഖണ്ഡ് സ്വദേശികളായ ശശിശേഖർകുമാർ യാദവ് (18), ഭഗത്കുമാർ മണ്ഡൽ (27) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്.
ഉച്ചക്കട പുലിവിള ആർസി ഭവനിൽ ബി. വിശ്വാമിത്രനെ ആക്രമിക്കുന്നതിനു കോട്ടുകാൽ ഉച്ചക്കട സ്വദേശിയും വയോധികയുമായ ചന്ദ്രിക(67) ലക്ഷങ്ങൾ വാഗ്ദാനം ചെയ് ത് ക്വട്ടേഷൻ നൽകിയ കേസിലെ കൂട്ടുപ്രതികളാണ് ഇരു വരും. ആക്രമണത്തിന് ഇവർ ഉണ്ടായിരുന്നില്ലെന്നു തുടക്കത്തിൽ പോലീസിനോടു പറഞ്ഞെങ്കിലും സിസിടിവി ദൃശ്യമാണു സംഘത്തെ കുടുക്കിയത്.
ആദ്യദിവസം പിടിയിലായ പ്രധാന അഞ്ചു പ്രതികളിൽ രണ്ടാമനായ അനിൽകുമാർ നടത്തുന്ന അഥിതി തൊഴിലാളി ക്യാമ്പിലെ താമസക്കാരാണ് ഇരുവരും. വയോധികയായ ചന്ദ്രിക നൽകിയ ക്വട്ടേഷൻ പ്രകാരം തിങ്കളാഴ് ച രാവിലെ 5.30 ഓടെയാണ് ഏഴംഗ സംഘം വിശ്വാമിത്രനന്റെ വീട്ടിലെത്തി സിനിമാ സ്റ്റൈലിൽ കൈകാലുകളെ അടിച്ചൊടിച്ചത്. അന്നുതന്നെ അറസ്റ്റുചെയ്ത അഞ്ചു പേരെ കോടതി റിമാൻഡ് ചെയ്തിരുന്നു.
ചന്ദ്രികയുടെ മകനെ പറ്റിച്ച് കുറഞ്ഞവിലക്ക് 33 സെന്റ് വസ് തു വാങ്ങിയെന്നാരോപിച്ചാണ് ക്വട്ടേഷേൻ സംഘത്തെ ഉപയോഗിച്ച് വിശ്വാമിത്രനെ ആക്രമിച്ചത്. എസ്എച്ച്ഒ. ആർ.പ്രകാശ്, എസ്ഐ ദിനേശ്, എഎസ്ഐ രജിത മിനി, സിനീയർ സിപിഒമാരായ ഗോഡ്വിൻ, വിനയകുമാർ, സിപിഒമാരായ സാബു, രെജിൻ, രാധിക എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയത്.