ജനാര്‍ദനപുരം സ്കൂളില്‍ "ആരവം 2025'
1594903
Friday, September 26, 2025 6:27 AM IST
വെള്ളറട: ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ആരവം 2025 കലോത്സവം സംഘടിപ്പിച്ചു. ശാസ്ത്രോത്സവം കായികോത്സവം ഇവയുടെ ഉദ്ഘാടനം കവിയും ചരിത്ര ഗവേഷകനും ഗ്രന്ഥരചയിതാവുമായ ഡോ. സി.വി. സുരേഷ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ രക്ഷാധികാരി അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, മാനേജര്‍ അഡ്വ .എസ്. ശ്രീകുമാരിയമ്മ, ഷാജു ജേക്കബ്, പ്രധാനാധ്യാപകൻ എം.എസ്. ആദര്‍ശ് കുമാര്‍, പ്രിന്‍സിപ്പൽ എസ്.എസ്. ഷീബ ജപമലര്‍, അഖിനേത് സാബു, അശ്വതി എസ്. നായര്‍, എസ്.എ. സനല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ മികവുനേടിയ കുട്ടികളെ അനുമോദിച്ചു.