മഹിളാ സഹാസ് കേരള യാത്രയ്ക്ക് സ്വീകരണം
1594901
Friday, September 26, 2025 6:27 AM IST
വെള്ളറട : മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജേബി മേത്തര്‍ എംപി നയിക്കുന്ന മഹിളാ സഹാസ് കേരള യാത്രയ്ക്ക് സ്വീകരണം നല്കി.പാലിയോട് റോഡ് തിരിയുന്ന വഴിയില്‍നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ 100 കണക്കിന് സ്ത്രീകളുടെ അകമ്പടിയോടെ കാല് നടയായി മാരായമുട്ടം ജംഗ്ഷനില്‍ എത്തി. മണ്ഡലം പ്രസിഡന്റ് മാരായമുട്ടം ഷിജയും ജേബി മേത്തര്‍ എംപിയും ചേര്‍ന്നു പാതാക ഉയര്‍ത്തി. തുടര്‍ന്നു സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.
മണ്ഡലം പ്രസിഡന്റ് ഷീജ മാരായമുട്ടം അധ്യക്ഷത വഹിച്ചു. എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എല്‍.വി. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജേബി മേത്തര്‍ എംപി മറുപടി പ്രസംഗം നടത്തി.
മഹിളാ കോണ്‍ഗ്രസ് നേതാക്കളായാ ലക്ഷ്മി, അനിത ജോണ്‍, ബ്ലോക്ക് പ്രസിഡന്റ് താര , പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് പ്രിജ, മഞ്ജുഷാ ജയന്, ധന്യ , മിനിമോള്‍ വടകര, എം.എസ്. പാര്‍വതി, നിര്‍മല, ശ്രീജ മാരായുട്ടം, ഉഷ പെരുങ്കടവിള, അഡ്വ. സിജി, ശ്രീവിദ്യ അരുവിക്കര, പുഷ്പ ലീല, അംബി കാക്കണം, സരസ്വതി തത്തിയൂര്, ഷൈല വടകര, വിജയകുമാരി ചുള്ളിയൂര്‍, ലക്ഷ്മി, ശ്രീജ, സിന്ധു, അമ്പിളി, തുടങ്ങി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭാരവഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.