കോലിയക്കോട്ട് ട്രയിനിന്റെ ബോഗി ഇളകിമാറി
1594894
Friday, September 26, 2025 6:14 AM IST
നേമം: തിരുവനന്തപുരം - കന്യാകുമാരി റെയില്‍പാതയില്‍ എസ്റ്റേറ്റിനു സമീപം കോലിയക്കോട്ടുവച്ച് ഗുഡ്സ് ട്രെയിനിന്റെ ബോഗി ഇളകി മാറി. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂറോളം ട്രെയിന്‍ പിടിച്ചിട്ടു.
തിരുനെല്‍വേലിയില്‍ നിന്നുംവന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗിയാണ് ഇന്നലെ വൈകുന്നേരം നാലരയോടെ ഇളകി മാറിയത്. ഇതിനെ തുടര്‍ന്നു പുറകിലെ ബോഗികള്‍ ഒറ്റപ്പെടുകയും ചെയ്തു.
പുറകിലുണ്ടായിരുന്ന ഗാര്‍ഡ് ലോക്കോ പൈലറ്റിനെ വിവരം അറിയിച്ചു. തുടർന്നു ട്രെയിന്‍ നിര്‍ത്തിക്കുകയും പുറകിലോട്ട് കൊണ്ടുവന്ന് ഇളകി മാറിപ്പോയ ബോഗികളുമായി കൂട്ടി യോജിപ്പിക്കുകയുമായിരുന്നു.
ബ്രേക്ക് ജാമായതു കാരണം ട്രെയിന്‍ മുന്നോട്ട് എടുക്കാനാകാത്ത സ്ഥിതി വന്നു. ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ ബ്രേക്ക് ശരിയാക്കിയ ശേഷമാണ് ട്രെയിനിനു പോകാനായത്.