പ്രഫ. എൻ. കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
1594906
Friday, September 26, 2025 6:27 AM IST
തിരുവനന്തപുരം: പ്രഫ.എൻ കൃഷ്ണപിള്ള മലയാളത്തിന്റെ മഹാഗുരുനാഥനാണെന്നും അത്രകണ്ട് ഔന്നത്യമുള്ള ഒരു വ്യക്തിത്വത്തെ ജീവിതത്തിൽ പിന്നീടൊരിക്കലും കണ്ടുമുട്ടാൻ സാധിച്ചിട്ടില്ലെന്നും ഡോ. ജോർജ് ഓണക്കൂർ. പ്രഫ.എൻ കൃഷ്ണപിള്ളയുടെ 109-ാം ജന്മവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയ നാടക വേദിയിൽ എൻ. കൃഷ്ണപിള്ളയുടെ നാടകങ്ങൾക്കുള്ള പ്രാധാന്യം അതുല്യമാണെന്ന് എൻ. കൃഷ്ണപിള്ള നാടകവേദിയുടെ 180-ാമത് വാർഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് കലാധരൻ രസിക പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ശ്രീജി സി ഭദ്രദീപം തെളിച്ചു.
അനിൽ കരുംകുളം സ്മരണാഞ്ജലി ആലപിച്ചു. സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ സ്വാഗതവും ഡോ. ബി.വി. സത്യനാരായണഭട്ട് നന്ദിയും പറഞ്ഞു. തുടർന്ന് പ്രഫ. എൻ. കൃഷ്ണപിള്ള രചിച്ച് അനന്തപുരം രവി സംവിധാനം ചെയ്ത് അരങ്ങിലെത്തിച്ച 'മരുപ്പച്ച' എന്ന നാടകത്തോടെ ഈ വർഷത്തെ കലോത്സവത്തിനു സമാപനമായി.