ക്രൈസ്റ്റ്നഗർ ഹയർ സെക്കന്ററി സ്കൂളിൽ ടാലന്റ്ഡേ
1594893
Friday, September 26, 2025 6:14 AM IST
തിരുവനന്തപുരം: കവടിയാർ ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിൽ ടാലന്റ് ഡേ ആഘോഷിച്ചു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിൽനിന്നും പ്രിൻസിപ്പാളായി മാനസ് ദേവ് നായർ, വൈസ് പ്രിൻസിപ്പലായി പ്രണവ് ശരത്, സീനിയർ അസിസ്റ്റന്റുമാരായി എസ്. അനന്യ, ലക്ഷണഏക എന്നിവർ സ്ഥാനമേറ്റു.
14 വിഷയങ്ങളിലായി 90 വിദ്യാർഥികൾ അധ്യാപകരായി ക്ലാസുകൾ നയിച്ചു. ഭാഷാവിഭാഗത്തിൽ അഞ്ജന എസ്. സുനിൽ, സോഷ്യൽ സയൻസ് വിഭാഗത്തിൽ കാരലിൻ സജി, സയൻസ് വിഭാഗത്തിൽ അക്ഷിത ഡി. റെയ്ന, ക്രിയേറ്റീവ് ആർട്ട് വിഭാഗത്തിൽ തോമസ് സക്കറിയ മുണ്ടയ്ക്കൽ എന്നിവർ മികച്ച അധ്യാപകരായി തെരഞ്ഞെടുക്കപ്പെട്ടു. ഓരോ വിഷയത്തിൽ നിന്നും മികച്ച അധ്യാപകർക്കും സമ്മാനം നൽകി.
സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. മാത്യു തെങ്ങുംപള്ളി, വൈസ് പ്രിൻസിപ്പൽ ആർ. ഉഷ എന്നിവർ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.