എൻജിഒ അസോ. പ്രതിഷേധിച്ചു
1265268
Sunday, February 5, 2023 11:52 PM IST
മൂവാറ്റുപുഴ: സംസ്ഥാന ബജറ്റ് സർക്കാർ ജീവനക്കാരോടും പൊതുജനങ്ങളോടുമുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്ന് എൻജിഒ അസോസിയേഷൻ കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് താങ്ങാൻ പറ്റുന്നതിലധികമുള്ള നികുതി ഭാരമാണ് ബജറ്റിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ മൂവാറ്റുപുഴ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. എൻജിഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ബേസിൽ ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.എൻ. രാജീവൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നോബിൻ ബേബി മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ കെ.ഐ. അബ്രാഹം, ബ്രാഞ്ച് ഭാരവാഹികളായ മനു ചാക്കോ, ഷിജു ടി. പോൾ, കെ.ഡി. വർഗീസ്, ടി.പി.സജയൻ തുടങ്ങിയവർ പ്രസംഗിച്ചു.