തൃ​ക്കാ​ക്ക​ര​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ
Thursday, June 1, 2023 12:52 AM IST
കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നെ​തി​രേ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.​ ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ൽ മാ​ലി​ന്യ​ക്ക​വ​റു​മാ​യി എ​ത്തി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.
മാ​ലി​ന്യ​ക്ക​വ​റു​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ കൗ​ൺ​സി​ല​ർ​മാ​രെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ പോ​ലീ​സ് ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.​ ഏ​റെ​നേ​രം നീ​ണ്ട മ​ൽ​പി​ടു​ത്ത​ത്തി​നൊ​ടു​വി​ൽ ചെ​യ​ർ​പേ​ഴ്സ​ന്‍റെ കാബി​ന് മു​ന്നി​ൽ മാ​ലി​ന്യ​ക്ക​വ​ർ വ​ച്ച് പ്രതിപക്ഷാംഗങ്ങൾ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സി​ജു​വി​ന്‍റെ കാ​ബി​നി​ൽ കു​ത്തി​യി​രു​ന്നു.​ ഇ​ൻ​സ്പെ​ക്ട​റെ മ​ണി​ക്കൂ​റു​ക​ളോ​ളം കൗ​ൺ​സി​ല​ർ​മാ​ർ ഉ​പ​രോ​ധിച്ചു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധി​ച്ച കൗ​ൺ​സി​ല​ർ​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.​
മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ആ​രം​ഭി​ക്കാ​ൻ ടെ​ൻ​ഡ​ർ വി​ളി​ച്ച​ശേ​ഷം മാ​ലി​ന്യം തൂ​ക്കിയെടുക്കുന്ന ക​മ്പ​നി​യു​മാ​യി ക​രാ​റു​ണ്ടാ​ക്കാ​നു​ള്ള നീ​ക്കം അ​ഴി​മ​തി​യാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ. ച​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു.​ കൗ​ൺ​സി​ല​ർ​മാ​രാ​യ ജി​ജോ ചി​ങ്ങ​ത്ത​റ,പി.​സി. മ​നൂ​പ്, അ​ജു​ന ഹാ​ഷിം, കെ.​എ​ൻ. ജ​യ​കു​മാ​രി, റ​സി​യ നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.