കാക്കനാട് : കെഎസ്ആർടിസി ബസ് റൂട്ടുകളിൽ സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിലെ പരിശോധന. ഇന്ന ലെ വൈകിട്ട് ഏഴു വരെ നടത്തിയ പരിശോധനയിൽ എട്ടു വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
കളക്ടറേറ്റ് പരിസരത്ത് നിന്ന് ജീവനക്കാരെയും കൊണ്ട് ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലേക്ക് സമാന്തര സർവീസ് നടത്തുന്ന രണ്ട് ടെംബോ ട്രാവലർ പിടികൂടി. ഹൈക്കോടതി പരിസരത്തു നിന്ന് സ്കൂളുകൾ കേന്ദ്രീകരിച്ച് സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങളും പിടിയിലായി. പരിശോധന രാത്രിയും വരും ദിവസങ്ങളിലും തുടരും.