ഫോർട്ട്കൊച്ചി: തുരുത്തി താനിയത്ത്പറന്പിൽ ടി.യു. അയ്യൂബിന്റെ മകൻ മുഹമ്മദ് സഹൽ (14) പള്ളുരുത്തി പെരുന്പടപ്പ് കൊവേന്ത കുളത്തിൽ മുങ്ങി മരിച്ചു. കബറടക്കം ഇന്ന് 12ന് കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ. സെൻട്രൽ കൽവത്തി ഗവ. ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. സീജയാണ് മാതാവ്. സഹോദരങ്ങൾ: അൻസിയ, സാഹിൽ.