കൊ​ച്ചി​യി​ല്‍ 34 പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള്‍ അ​റ​സ്റ്റി​ല്‍
Monday, September 25, 2023 2:05 AM IST
കൊ​ച്ചി: കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ 34 പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള്‍ അ​റ​സ്റ്റി​ല്‍. വി​വി​ധ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​തി​നു​പു​റ​മേ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​യ്ക്കും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെ 76 കേ​സു​ക​ളും, മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച​തി​ന് 331, അ​മി​ത​വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​ന​മോ​ടി​ച്ച​തി​ന് 80, പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പാ​നം ന​ട​ത്തി​യ​തി​ന് 25, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും വി​ല്പ​ന​യ്ക്കു​മെ​തി​രെ 16 എ​ന്നി​ങ്ങ​നെ കേ​സു​ക​ളും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കൊ​ച്ചി സി​റ്റി പ​രി​ധി​യി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ല്പ​ന​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും, മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ചു ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍​ക്കെ​തി​രെ​യും, വി​വി​ധ കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട് പി​ടി​കി​ട്ടാ​പു​ള്ളി​ക​ളാ​യി ക​ഴി​യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡി​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ട്ടാ​ഞ്ചേ​രി, എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍, എ​റ​ണാ​കു​ളം, തൃ​ക്കാ​ക്ക​ര, ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​മാ​രെ ഏ​കോ​പി​പ്പി​ച്ച് ന​ഗ​ര​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത് തു​ട​രു​ം.

ഓപ്പഓപ്പറേഷന്‍ ഡി ഹണ്ട്:‍ 103 പേര്‍ കുടുങ്ങിറേഷന്‍ ഡി ഹണ്ട്:‍ 103 പേര്‍ കുടുങ്ങി

കൊ​ച്ചി/​നെ​ടു​ന്പാ​ശേ​രി: ല​ഹ​രി മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി "ഓ​പ്പ​റേ​ഷ​ന്‍ ഡി ​ഹ​ണ്ട്' എ​ന്ന പേ​രി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ല​യി​ല്‍ 103 പേ​ര്‍ അ​റ​സ്റ്റി​ലാ​യി.

90 പേ​ര്‍ കൊ​ച്ചി സി​റ്റി പ​രി​ധി​യി​ലും 13 പേ​ര്‍ എ​റ​ണാ​കു​ളം റൂ​റ​ലി​ലു​മാ​ണ് പി​ടി​യി​ലാ​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം അ​റ​സ്റ്റ് ന​ട​ന്നി​ട്ടു​ള്ള​തും ജി​ല്ല​യി​ലാ​ണ്. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 226ഓ​ളം പേ​രെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ച്ച​ത്.

പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13 കേ​സു​ക​ള്‍ റൂ​റ​ലി​ലും 78 കേ​സു​ക​ള്‍ സി​റ്റി​യി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 105 ഗ്രാം ​ബ്രൗ​ന്‍ ഷു​ഗ​ര്‍, 0.89 ഗ്രാം ​എം​ഡി​എം​എ എ​ന്നി​വ​യും സി​റ്റി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്തു. റൂ​റ​ലി​ല്‍ നി​ന്നും 264 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​തി​നു​പു​റ​മെ ഒ​ന്പ​ത് ക​ഞ്ചാ​വ് ബീ​ഡി, 12 പാ​യ്ക്ക​റ്റ് ഹാ​ന്‍​സ് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

ല​ഹ​രി​മ​രു​ന്ന് വി​പ​ണ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് മു​ന്‍​കൂ​ട്ടി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ശേ​ഷം ഇ​വ​രെ തു​ട​ര്‍​ച്ച​യാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​യ്ക്കു​ക​യും പി​ന്നീ​ട് ല​ഭി​ച്ച സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്ന​താ​യു​ള്ള വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.