ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​രു​ത്: അ​ഡ്വ.​ വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍
Monday, September 25, 2023 2:26 AM IST
തൃ​പ്പൂ​ണി​ത്തു​റ: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ കേ​ര​ള​ത്തി​നാ​യി പ്ര​സം​ഗി​ക്കാ​നു​ള്ള അ​വ​സ​രം നേ​ടി​യെ​ടു​ത്ത് നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യി പി. ​അ​ന​ഘ. തൃ​പ്പൂ​ണി​ത്തു​റ കോ​ട്ട​യ്ക്ക​കം ശി​ല്പി​സൗ​ഭ​ദ്രം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മോ​ഹ​ൻ​കു​മാ​ർ-​വി​ജ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​ന​ഘ ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി പ്ര​സം​ഗി​ക്കു​ന്ന​ത്.

നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ, സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യെ​ടു​ത്ത​താ​ണ് അ​ന​ഘ​യ്ക്ക് പാ​ർ​ല​മെ​ന്‍റി​ൽ ച​രി​ത്ര മു​ഹൂ​ർ​ത്തം കു​റി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

നെ​ഹ്റു യു​വ​കേ​ന്ദ്ര എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ​ത്താ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വി​ടെ​യെ​ത്തു​ന്ന 28 പേ​രി​ൽ ഏ​ഴു പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​സം​ഗി​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്.

ആ ​ഏ​ഴു പേ​രി​ൽ ഒ​രാ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ന​ഘ​യ്ക്ക് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി​യെ​ക്കു​റി​ച്ച് ഇം​ഗ്ലീ​ഷി​ൽ പ്ര​സം​ഗി​ക്കാ​നാ​ണ് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കു​സാ​റ്റി​ലെ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന​ഘ നി​ര​വ​ധി പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളി​ൽ ജേ​താ​വാ​ണ്. ച​രി​ത്ര നേ​ട്ട​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ​ത്താ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് അ​ന​ഘ​യും കു​ടും​ബ​വും. ഡോ. ​അ​മൃ​ത സ​ഹോ​ദ​രി​യാ​ണ്.