കാറുകൾ കൂട്ടിയിടിച്ചു
1338186
Monday, September 25, 2023 2:26 AM IST
ആലുവ: ടൗൺ ഹാളിന് മുന്നിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. പമ്പ് ജംഗ്ഷനിൽനിന്നു ബൈപ്പാസ് ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന കാർ സമീപത്തെ സൂപ്പർ മാർക്കറ്റിൽനിന്ന് ഇറങ്ങിവന്ന കാറുമായാണ് കൂട്ടിയിടിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും തകർന്നു. സൂപ്പർ മാർക്കറ്റിൽനിന്ന് ഇറങ്ങിവന്ന കാറിലുണ്ടായിരുന്ന പ്രായമായ അമ്മയ്ക്കും മകനും പരിക്കുകൾ ഇല്ല.
അമിത വേഗതയിൽ വന്ന കാറിലുണ്ടായിരുന്ന രണ്ട് പേരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.