കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യു​ടെ കാ​ൽ സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങി
Wednesday, September 27, 2023 2:14 AM IST
പെ​രു​മ്പാ​വൂ​ർ: കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​യു​ടെ കാ​ൽ ഓ​ട​യി​ലെ സ്ലാ​ബി​ൽ കു​ടു​ങ്ങി. കാ​ഞ്ഞി​ര​ക്കാ​ട് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ലൈ​ലാ നാ​സ​റി​ന്‍റെ(56) കാ​ലാ​ണ് സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങി​യ​ത്.

ഇ​ന്ന​ലെ ഓ​ൾ​ഡ് വ​ല്ലം റോ​ഡി​ലാ​ണ് സം​ഭ​വം. പെ​രു​മ്പാ​വൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി കോ​ൺ​ക്രീ​റ്റ് ക​ട്ട​റ​ട​ക്ക​മു​ള്ള യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ൽ പു​റ​ത്തെ​ടു​ത്തു.

സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി ​കെ സു​രേ​ഷ്, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​സി. ബേ​ബി, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ബെ​ന്നി മാ​ത്യു, എ.​പി. സി​ജാ​സ്, അ​ജേ​ഷ്, ഗോ​കു​ൽ കൃ​ഷ്ണ, ഉ​ജേ​ഷ് സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.