മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ജ​ലസ്രോ​ത​സി​നും പാ​ർ​ക്കി​നു​മാ​യി 1.38 കോടി അ​നു​വ​ദി​ച്ചു
Friday, September 29, 2023 2:28 AM IST
മൂ​വാ​റ്റു​പു​ഴ: പ​ര​ന്പ​രാ​ഗ​ത ജ​ല സ്രോ​ത​സു​ക​ളു​ടെ​യും മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ഡ്രീം ​ലാ​ന്‍​ഡ് പാ​ർ​ക്കി​ന്‍റെ​യും ന​വീ​ക​ര​ണ​ത്തി​നാ​യി അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​രം 1.38 കോടി അ​നു​വ​ദി​ച്ച​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് അ​റി​യി​ച്ചു.

അ​മൃ​ത് സ്റ്റേ​റ്റ് ഹൈ​പ​വ​ർ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി. തൊ​ടു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്ത് മൂ​ന്ന് ഏ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യി​ൽ ല​താ ജം​ഗ്ഷ​നി​ലു​ള​ള ഡ്രീം ​ലാ​ന്‍​ഡ് പാ​ർ​ക്ക് ന​വീ​ക​രി​ക്കാ​നാ​യി 50 ല​ക്ഷം അ​നു​വ​ദി​ച്ചു.

മു​ള​ങ്കാ​ടു​ക​ളും പാ​റ​ക്കെ​ട്ടു​ക​ളും വ​ൻ വൃ​ക്ഷ​ല​താ​ദി​ക​ളു​മു​ള​ള പാ​ർ​ക്കാ​ണി​ത്. പു​തി​യ ശി​ല്പ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ച്ച് ന​ട​പ്പാ​ത​ക​ൾ ന​വീ​ക​രി​ക്കും. ന​ഗ​ര​ത്തി​ലെ പ​ര​ന്പ​രാ​ഗ​ത ജ​ല​സ്രോ​ത​സു​ക​ൾ ന​വീ​ക​രി​ച്ച് ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന പ​ദ്ധ​തി​ക്കാ​യി 88 ല​ക്ഷം ല​ഭി​ച്ച​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.

26-ാം വാ​ർ​ഡി​ലെ മ​ന​ക്ക​കു​ള​ത്തി​ന് 28 ല​ക്ഷ​വും, 23-ാം വാ​ർ​ഡി​ലെ ആ​ന്പ​റ്റ​കു​ള​ത്തി​ന് 30 ല​ക്ഷ​വും 20-ാം വാ​ർ​ഡി​ലെ പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ന് 27 ല​ക്ഷ​വും വീ​തം ന​വീ​ക​ര​ണ​ത്തി​നും 17, 25, 24 വാ​ർ​ഡു​ക​ളി​ലെ പൊ​തു കി​ണ​റു​ക​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്ക് ഓ​രോ ല​ക്ഷ​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഉ​ട​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി.