160 ഇ​ന​ത്തിൽപ്പെട്ട 15,000 ഔ​ഷ​ധ തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത് റി​ക്കാ​ർ​ഡി​ട്ടു
Saturday, September 30, 2023 2:12 AM IST
കി​ഴ​ക്ക​മ്പ​ലം: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഔ​ഷ​ധ സ​സ്യ വി​ത​ര​ണം കി​ഴ​ക്ക​മ്പ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു. സ്കൂ​ളി​ന് ചു​റ്റു​മു​ള്ള 18 സ്കൂ​ളു​ക​ൾ​ക്ക് 160 ഇ​ന​ത്തി​ലു​ള്ള 15,000 ഔ​ഷ​ധ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്താ​ണ് റി​ക്കാ​ർ​ഡി​ൽ ഇ​ടം പി​ടി​ച്ച​ത്.

കി​ഴ​ക്ക​മ്പ​ലം സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ് റി​ക്കാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ യു​ആ​ർ​എ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് അ​രീ​ക്ക​ലി​നു കൈ​മാ​റി.

സ്കൂ​ളി​ന്‍റെ ന​വീ​ക​രി​ച്ച വെ​ബ്‌​സൈ​റ്റും ലോ​ഞ്ച് ചെ​യ്തു പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫ്രാ​ൻ​സി​സ് അ​രീ​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഗ്രേ​സി ആ​ന​ന്ദ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​റോ​ബി​ൻ വാ​ഴ​പ്പി​ള്ളി, ട്ര​സ്റ്റി​മാ​രാ​യ ബാ​ബു ആ​ന്‍റ​ണി, ലി​ജോ ജോ​സ്, ഹെ​ഡ് ഗേ​ൾ കു​മാ​രി ഡോ​ണ എ​ലി​സ​ബ​ത്ത്, ഹെ​ഡ് ബോ​യ് ദേ​വ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.