ബാ​സ്‌​ക​റ്റ് ബോ​ള്‍: തേ​വ​ര എ​സ്എ​ച്ച് ജേ​താ​ക്ക​ള്‍
Tuesday, November 28, 2023 2:32 AM IST
കൊ​ച്ചി: താ​മ​ര​ച്ചാ​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സി​ബി​എ​സ്ഇ ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ അ​ണ്ട​ര്‍ 12 വി​ഭാ​ഗം ബാ​സ്‌​ക​റ്റ് ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ ജേ​താ​ക്ക​ളാ​യി.

16 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ല്‍ ആ​തി​ഥേ​യ ടീ​മി​നെ​യാ​ണ് തേ​വ​ര പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ ശി​വാ​നി കെ. ​ബി​ജു​വി​നെ ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.