ഉ​പ​ജീ​വ​നത്തിന് വഴി തേ​ടി​യെ​ത്തി​യ ആ​ൻ​മ​രി​യ ഒരുക്കുന്നത് 40 പേർക്കുള്ള ഉപജീവനമാർഗം
Tuesday, November 28, 2023 2:53 AM IST
കൂ​ത്താ​ട്ടു​കു​ളം: ഉ​പ​ജീ​വ​ന​മാ​ർ​ഗം തേ​ടി കൂ​ത്താ​ട്ടു​കു​ള​ത്ത് എ​ത്തി​യ വ​നി​ത, ഇ​ന്ന് 40 ഓ​ളം വ​നി​ത​ക​ൾ​ക്ക് ഉ​പ​ജീ​വ​ന മാ​ർ​ഗ​മൊ​രു​ക്കു​ന്ന മാതൃകാ സംരംഭ ക. കൂ​ത്താ​ട്ടു​കു​ളം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ക​ല്ലി​ടു​ക്കി​ൽ ബി​ൽ​ഡിം​ഗ്സി​ലാ​ണ് മലപ്പുറം സ്വദേശിനി യായ ആ​ൻ മ​രി​യ​യു​ടെ സം​രം​ഭം.

സ്വ​കാ​ര്യ ക​ന്പ​നി നി​ർ​മി​ക്കു​ന്ന സ​ർ​ജി​ക്ക​ൽ ഗ്ലൗ​സു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി ത​രം​തി​രി​ക്ക​ലാ​ണ് യൂ​ണി​റ്റി​ൽ ചെ​യ്തു​വ​രു​ന്ന​ത്. 2022 ന​വം​ബ​റി​ൽ ആ​ൻ മ​രി​യ കൂ​ത്താ​ട്ടു​കു​ള​ത്തെ​ത്തി അ​ട​ഞ്ഞു കി​ട​ന്ന ഗ്ലൗ​സ് ഇ​ൻ​സ്പെ​ക്ഷ​ൻ യൂ​ണി​റ്റ് ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ക​യാ​യി​രു​ന്നു. മു​ൻ​പ് സ്വ​കാ​ര്യ ഗ്ലൗ​സ് ക​ന്പ​നി​യി​ൽ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്ര​വൃ​ത്തി പ​രി​ച​യം ആ​ൻ മ​രി​യ​യ്ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​യി.


പ​തു​ക്കെ പ​തു​ക്കെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച് ഇ​ന്ന് ആ​ൻ മ​രി​യ​യ്ക്ക് കീ​ഴി​ൽ നാ​ൽ​പ്പ​തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളെ​ന്ന അ​വ​സ്ഥ​യാ​യി. അ​തി​ൽ ചെ​റു​പ്പ​ക്കാ​ർ മു​ത​ൽ പ്രാ​യം ചെ​ന്ന​വ​ർ വ​രെ​യു​ണ്ട്. ‌

സ​മ​യ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വീ​ട്ടി​ലെ ജോ​ലി​ത്തി​ര​ക്കു​ക​ളും മ​റ്റ് ആ​വ​ശ്യ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച​തി​നു​ശേ​ഷം മാ​ത്രം ജോ​ലി​യ്ക്കെ​ത്തി​യാ​ൽ മ​തി​യെ​ന്ന​തും ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​ണ്. ആ​ൻ മ​രി​യ​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഭ​ർ​ത്താ​വും മ​ക്ക​ളും ഒ​പ്പ​മു​ണ്ട്.