കളമശേരിയിലും കറുകുറ്റിയിലും തീപിടിത്തം
1394179
Tuesday, February 20, 2024 6:41 AM IST
കളമശേരി: കളമശേരി സീപോർട്ട്-എയർപോർട്ട് റോഡിൽ മാലിന്യത്തിന് തീപിടിച്ചു. എയർപോർട്ട് റോഡിന്റെ പ്രാരംഭ പ്രവർത്തനം നടന്നിരുന്ന ആലുവ ഭാഗത്തേക്കുള്ള സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്.
ഏലൂർനിന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു. ആരോ മാലിന്യത്തിന് തീയിട്ടതായി സംശയിക്കുന്നു. ദുർഗന്ധവും പുകയും ഉയർന്നിരുന്നു. കാറ്റിന്റെ ഗതിക്കനുസരിച്ച് മെഡിക്കൽ കോളജ് ഭാഗത്തേക്കാണ് പുക പടർന്നത്.
അങ്കമാലി: കറുകുറ്റി പഴയ ജയന് തിയറ്ററിന് സമീപം ഒഴിഞ്ഞ പറമ്പില്‍ തീ പിടിത്തം. ഒഴിഞ്ഞ പറമ്പിലെ ഉണങ്ങിയ പുല്ലില്‍ തീ പടര്‍ന്നതാകാം കാരണം. അഗ്നിരക്ഷ സേനയെത്തി തീയണച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പൂതംകുറ്റിയിലും നെടുമ്പാശേരിയില്‍ റെയില്‍വേ പാളത്തിനരികിലും സമാന രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു.