വിമാനത്താവളം വഴി അനധികൃതമായി 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
1394190
Tuesday, February 20, 2024 6:41 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി 60 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച രണ്ടു യാത്രക്കാരെ കസ്റ്റംസ് പിടികൂടി.
ക്വാലാലംപൂരിൽ നിന്നു വന്ന മലേഷ്യൻ സ്വദേശിയായ യാത്രക്കാരന്റെ പക്കൽനിന്ന് 52.5 ലക്ഷം രൂപ വിലവരുന്ന 999 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണച്ചെയിനുകളാണ് പിടിച്ചെടുത്തത്.
ജിദ്ദയിൽ നിന്നു വന്ന മറ്റൊരു യാത്രക്കാരന്റെ പക്കൽ നിന്ന് ഏഴര ലക്ഷം രൂപ വിലവരുന്ന 140 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ആറ് കഷണങ്ങളാക്കി കളിപ്പാട്ടത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിക്കൊണ്ടുവരാൻ ശ്രമിച്ചത്.