ജില്ലയില്‍ വിതരണം ചെയ്യുന്നത് 826 പട്ടയങ്ങള്‍
1394673
Thursday, February 22, 2024 3:59 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ജില്ലാ പട്ടയമേള ഇന്ന് വൈകുന്നേരം മൂന്നിന് ഏലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. 826 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ പട്ടയം നല്‍കുന്നത്. പി. രാജീവ് പട്ടയങ്ങള്‍ വിതരണം ചെയ്യും.
600 എല്‍ടി പട്ടയങ്ങളും, 75 ദേവസ്വം പട്ടയങ്ങളും വിതരണത്തിന് ഒരുങ്ങിയിട്ടുണ്ട്. 1964 ഭൂപതിവ് ചട്ടപ്രകാരം പഞ്ചായത്ത് പ്രദേശത്തെ 63 കുടുംബങ്ങള്‍ക്കും, 1995 ഭൂപതിവ് ചട്ടപ്രകാരം മുന്‍സിപ്പാലിറ്റി കോര്പറേഷന് പരിധിയിലെ 21 കുടുംബങ്ങള്‍ക്കും, വനാവകാശ നിയമ പ്രകാരം 67 കുടുംബങ്ങള്‍ക്കും പട്ടയങ്ങള്‍ വിതരണം ചെയ്യും.
ആലുവ താലൂക്ക് 30, കോതമംഗലം താലൂക്കില്‍ 88, കണയന്നൂര്‍ താലൂക്കില്‍ 13, മൂവാറ്റുപുഴ താലൂക്കില്‍ അഞ്ച്, കുന്നത്തുനാട് താലൂക്കില്‍ നാല് , പറവൂര്‍ താലൂക്കില്‍ മൂന്ന്, കൊച്ചി താലൂക്കില്‍ എട്ട് പട്ടയങ്ങളും വീതമാണ് വിതരണത്തിന് ഒരുങ്ങിയിരിക്കുന്നത്.
റവന്യൂ വകുപ്പിന് കിട്ടിയ അപേക്ഷകളില്‍ താലൂക്ക്, വില്ലേജ് ഓഫീസുകള്‍ വഴി കൃത്യമായി അന്വേഷണം പൂര്‍ത്തിയാക്കിയാണ് പട്ടയങ്ങള്‍ വിതരണം ചെയ്യുന്നത്.