മൂവാറ്റുപുഴ: വയനാട് ദുരന്തത്തിലെ ദുരിതബാധിതരെ സഹായിക്കാൻ ഡിവൈഎഫ്ഐ പ്രഖ്യാപിച്ച റീബിൽഡ് വയനാട് പദ്ധതിയിലേക്ക് മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് ക്ലബിലെ പഴയ വസ്തുക്കൾ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യുവിന് കൈമാറി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, പ്രസിഡന്റ് എം.എ. റിയാസ് ഖാൻ, കെ.പി. രാമചന്ദ്രൻ, പി.എം. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.