പോ​ക്‌​സോ കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍
Wednesday, August 14, 2024 4:25 AM IST
കൊ​ച്ചി: പോ​ക്‌​സോ കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
റോ​ഡി​രികിലൂടെ നട ന്ന് സ്‌​കൂ​ളി​ലേ​ക്ക് പോ​കുക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​യോ ട് ഇ​യാ​ള്‍ അപമര്യാദയായി പെരുമാറു​ക​യാ​യി​രു​ന്നു. ഇക്കാര്യം വി​ദ്യാ​ര്‍​ഥി സ്‌​കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രോ​ട് വി​വ​രം പ​റ​ഞ്ഞു. ഇ​തേ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

വി​ദ്യാ​ര്‍​ഥി പ​റ​ഞ്ഞ അ​ട​യാ​ള​ങ്ങ​ള്‍ വ​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.