ഷി​വാ​ഗോ തോ​മ​സ് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ൻ
Thursday, August 15, 2024 8:15 AM IST
മൂ​വാ​റ്റു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​നാ​യി എ​ല്‍​ഡി​എ​ഫി​ലെ ഷി​വാ​ഗോ തോ​മ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ട​തു​പ​ക്ഷ ധാ​ര​ണ പ്ര​കാ​രം ബെ​സ്റ്റി​ന്‍ ചേ​റ്റൂ​ര്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ആ​യ​വ​ന ഡി​വി​ഷ​ന്‍ അം​ഗം സി​പി​ഐ​യി​ലെ ഷി​വാ​ഗോ തോ​മ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഭ​ര​ണ​ത്തി​ലെ ധാ​ര​ണ​പ്ര​കാ​രം ആ​ദ്യ ഒ​ന്ന​ര​വ​ര്‍​ഷം സി​പി​എ​മ്മി​ന്‍റെ പാ​യി​പ്ര ഡി​വി​ഷ​ന്‍ അം​ഗ​മാ​യ റി​യാ​സ് ഖാ​നും തു​ട​ര്‍​ന്നു​ള്ള ഒ​രു​വ​ര്‍​ഷം ജ​നാ​തി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ര​ക്കു​ഴ ഡി​വി​ഷ​ന്‍ അം​ഗം ബെ​സ്റ്റി​ന്‍ ചേ​റ്റൂ​രും ബാ​ക്കി​യു​ള്ള ഒ​ന്ന​ര വ​ര്‍​ഷം ഷി​വാ​ഗോ തോ​മ​സി​നു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. മൂ​ന്ന് അം​ഗ​ങ്ങ​ളു​ള്ള സ്ഥി​രം​സ​മി​തി​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് ര​ണ്ടും യു​ഡി​എ​ഫി​ന് ഒ​രം​ഗ​വു​മാ​ണു​ള്ള​ത്. ആ​ര്‍​ഡി​ഒ പി.​എ​ന്‍. അ​നി വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.