കൊച്ചി: ചേരാനെല്ലൂര്‍ കോട്ടപ്പറമ്പ് സെന്റ് മേരീസ് പള്ളിയുടെ ഒരുവര്‍ഷം നീളുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം ബിഷപ് മാര്‍ തോമസ് ചക്യത്ത് നിര്‍വഹിച്ചു. മുന്നോടിയായി മാതൃ ഇടവകയായ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നും ഇരുചക്രവാഹന റാലിയും ദീപശിഖ പ്രയാണവും നടന്നു.
ഫാ. അലക്സ് കാട്ടേഴത്ത് ടോണി തേക്കാനത്തിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡേവീസ് മാടവന, ഫാ. ജോര്‍ജ് വിതയത്തില്‍, ശതാബ്ദി ജനറല്‍ കണ്‍വീനര്‍ രാജീവ് ജോസ് ഊരകത്ത്, വൈസ് ചെയര്‍പേഴ്സണ്‍ ഷബ്ന രാജീവ്, കൈക്കാരന്മാരായ സാജു ചക്കിയത്ത്, ഷിനില്‍ ഡേവിസ് ഊരകത്ത്, സിസ്റ്റര്‍ ജെസി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.