തൃപ്പൂണിത്തുറ: സ്കൂൾ പാചകത്തൊഴിലാളികൾക്ക് കഴിഞ്ഞ മാസത്തെ വേതനം കൊടുക്കാത്തതിലും മുൻ മാസങ്ങളിലെ വേതനം വെട്ടിക്കുറച്ചതിലും ഉപജില്ലാ സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ എഐടിയുസി പ്രതിഷേധം രേഖപ്പെടുത്തി. യൂണിയൻ പ്രവർത്തക സംഗമം സിപിഐ ജില്ലാ കമ്മിറ്റിയംഗം പി.വി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു.
കെ.കെ. ലളിതാംബിക അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.കെ. പ്രദീപ് കുമാർ, എ.കെ. സജീവൻ, കെ.കെ. സന്തോഷ്, പി.ജെ. മത്തായി, ശശി വെള്ളക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.